ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വിടവാങ്ങിയിട്ട് 45 വര്‍ഷം; ജന്മദേശം സംഗീത പൈതൃക ഗ്രാമമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍, കുറിപ്പ്

ഇക്കാര്യം മന്ത്രി എകെ ബാലനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം: കര്‍ണാടക സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വിടപറഞ്ഞിട്ട് 45 വര്‍ഷം തികഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദേശമായ കോട്ടായി പഞ്ചായത്തിലെ ചെമ്പൈ ഗ്രാമത്തെ ‘സംഗീത പൈതൃക ഗ്രാമ’മാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മന്ത്രി എകെ ബാലനാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

നാലു കോടിയോളം രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങള്‍ ഉള്ളതും പൈതൃക തനിമ നിലനിര്‍ത്തുന്നതുമായ ചെമ്പൈ സംഗീത ഗ്രാമം രൂപം കൊള്ളുകയെന്ന് മന്ത്രി വ്യക്തമാക്കി. അതിന്റെ പ്രാരംഭ നടപടികള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കര്‍ണാടക സംഗീത കുലപതി ശ്രീ. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ദിവംഗതനായിട്ട് 45 വര്‍ഷം തികഞ്ഞു. പക്ഷേ അനശ്വര സംഗീതത്തിലൂടെ അദ്ദേഹം ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു. സാംസ്‌കാരിക കേരളം എന്നും ആദരവോടെ ഓര്‍ക്കുന്ന ശ്രീ. വൈദ്യനാഥ ഭാഗവതരുടെ ഓര്‍മ്മക്കായി, അദ്ദേഹത്തിന്റെ ജന്മദേശമായ കോട്ടായി പഞ്ചായത്തിലെ ചെമ്പൈ ഗ്രാമത്തെ ‘സംഗീത പൈതൃക ഗ്രാമ’മാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

നാലു കോടിയോളം രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങള്‍ ഉള്ളതും പൈതൃകത്തനിമ നിലനിര്‍ത്തുന്നതുമായ ചെമ്പൈ സംഗീത ഗ്രാമം രൂപം കൊള്ളുക. അതിന്റെ പ്രാരംഭ നടപടികള്‍ സാംസ്‌കാരിക വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.

Exit mobile version