സുരക്ഷാ ചുമതലയില്‍ ഫുട്ബോള്‍ ഇതിഹാസവും: കാക്കിയിട്ട് ഐഎം വിജയന്‍ ശബരിമലയില്‍

പത്തനംതിട്ട: മണ്ഡലകാല സുരക്ഷയിലെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പതിനായിരത്തിലധികം പോലീസുകാരാണ് ശബരിമലയില്‍ ഡ്യൂട്ടിയിലുള്ളത്.

ഈ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇന്ത്യയുടെ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയനുമുണ്ട്. മൂന്നാം തവണയാണ് വിജയന്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്നത്. തൃശൂര്‍ കെഎപി ഒന്നിലെ സിഐയായ ഐഎം വിജയന്‍ ശബരിമല സന്നിധാനത്ത് നവംബര്‍ 30 വരെയുള്ള പോലീസിന്റെ ആദ്യഘട്ട സുരക്ഷാ ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്.

അയ്യപ്പന്റെ തൊട്ടരികില്‍ ഡ്യൂട്ടിക്ക് വരാമെന്ന് പറയുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. ജോലി ചെയ്യുന്നിടത്ത് പുറത്ത് കാണുന്നത് പോലെ സംഘര്‍ഷമൊന്നുമില്ല. മേലുദ്യോഗസ്ഥര്‍ പറയുന്നു ഞങ്ങള്‍ ഡ്യൂട്ടി ചെയ്യുന്നു.

ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുകയെന്ന് സന്തോഷമുള്ള കാര്യമാണ്. അയ്യപ്പനെ നേരിട്ട് കാണുകയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

ഒരുപാട് താരങ്ങള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയിട്ടുണ്ട്. ഇപ്പോള്‍ കളിക്കുന്ന താരങ്ങള്‍ എത്തിയിട്ടില്ല. എങ്കിലും മുന്‍പ് പോലീസ് ടീമില്‍ കളിക്കുന്ന താരങ്ങള്‍ ശബരിമല ഡ്യൂട്ടിയിലുണ്ട്.

ശരംകുത്തിയിലാണ് ഡ്യൂട്ടി. ആദ്യമായിട്ടാണ് നട തുറന്ന് കാണുന്നത്. വലിയൊരു സന്തോഷമുണ്ട് അക്കാര്യത്തില്‍. ഭാഗ്യം തന്നെയെന്ന് പറയാമെന്നും ഐഎം വിജയന്‍ പരഞ്ഞു.

Exit mobile version