സൗഹൃദം നടിച്ച് വീട്ടിലെത്തി 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്

ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഇടുക്കി ഉപ്പുതറയില്‍ കണ്ണംപടി, കത്തിതേപ്പന്‍ സ്വദേശി ബിനീഷ് മോഹനനാണ് പിടിയിലായത്. പീഡനത്തിനിരയായ 14 കാരിക്ക് ദേഹാസ്വസ്ഥ്യം വന്നതിനെ തുടര്‍ന്ന് ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. ഉടന്‍ തന്നെ ഡോക്ടര്‍ ഉപ്പുതറ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, കട്ടപ്പനയില്‍ നിന്നുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സൗഹൃദം നടിച്ച് വീട്ടിലെത്തിയ ബിനീഷ് തന്നെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version