ആദ്യത്തെ കുഞ്ഞ് 10 വര്‍ഷം മുമ്പ് മരിച്ചു, 28 ദിവസം പ്രായമുള്ള മൂന്നാമത്തെ കുഞ്ഞ് ചൊവ്വാഴ്ചയും, മനംനൊന്ത് മകനെയും കൊണ്ട് കിണറ്റില്‍ച്ചാടി ജീവനൊടുക്കി അമ്മ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍മാറാതെ ബന്ധുക്കളും നാട്ടുകാരും

ഉപ്പുതറ : പിഞ്ചുകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചതിന്റെ മനോവിഷമത്തില്‍ അമ്മ മൂത്തമകനെയും കൊണ്ട് കിണറ്റില്‍ച്ചാടി മരിച്ച സംഭവം കേരളക്കര ഞെട്ടലോടെയാണ് കേട്ടത്. തിടനാട് കുമ്മണ്ണുപറമ്പില്‍ ടോമിന്റെ ഭാര്യ ലിജ (38), ഏഴു വയസ്സുള്ള മകന്‍ ബെന്‍ എന്നിവരാണു മരിച്ചത്.

പത്ത് വര്‍ഷം മുമ്പ് ലിജയുടെ ആദ്യ കുഞ്ഞ് അസുഖം ബാധിച്ച് മരിച്ചിരുന്നു. നവജാതശിശു കൂടി മരിച്ചതോടെ ലിജ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നാണു ബന്ധുക്കള്‍ നല്‍കുന്ന സൂചന. കൈതപ്പതാലിലെ ലിജയുടെ വീട്ടിലെ 40 അടി ആഴമുള്ള കിണറ്റിലാണ് ലിജയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

also read: ഒപി പ്രവര്‍ത്തിക്കില്ല, ഇന്ന് സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാരുടെ പണിമുടക്ക്, അടിയന്തര ശസ്ത്രക്രിയകള്‍ മാത്രം

മൂന്നാമത്തെ പ്രസവത്തിനായി ഏതാനും മാസം മുന്‍പാണ് ലിജ സ്വന്തം വീട്ടില്‍ എത്തിയത്. 28 ദിവസം പ്രായമുള്ള കുഞ്ഞിനെ ചൊവ്വാഴ്ചയാണ് അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണു മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

also read; ‘ടിക്കറ്റ് കാണിച്ചിട്ട് പോ’; ആൾക്കൂട്ടത്തിൽ വെച്ച് യുവതിയോട് ആക്രോശിച്ച് ടിടിഇ; മോശം പെരുമാറ്റത്തിന് സസ്‌പെൻഡ് ചെയ്ത് റെയിൽവേ; വീഡിയോ

കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ടായിരുന്നു . അന്നു രാത്രി അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന ലിജ പിറ്റേന്നു രാവിലെ മകനെയും കൂട്ടി കിണറ്റില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. തൊടുപുഴ ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജരാണു ലിജ. ഭര്‍ത്താവ് ടോം പാലായില്‍ ജ്വല്ലറി ജീവനക്കാരനാണ്.

Exit mobile version