ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 മരണം; 12 പേര്‍ക്ക് ഗുരുതര പരുക്ക്

തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്.

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 2 തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്.

വാഹനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version