കടകംപള്ളി അടുത്ത സുഹൃത്ത്, തെരഞ്ഞടുപ്പിനിടെ ആക്ഷേപം ഉന്നയിച്ചതുകൊണ്ട് മാത്രം മറുപടി പറഞ്ഞു; വാക്‌പോര് അവസാനിപ്പിക്കാന്‍ ഒരുങ്ങി കുമ്മനം

കള്ളവാറ്റകാരുടെ മാസപ്പട ഡയറിയില്‍ തന്റെ പേരില്ലെന്ന് കുമ്മനം തിരിച്ചടിച്ചതോടെ തുടങ്ങിയതോടെ പോരിന് തുടക്കമാവുകയായിരുന്നു.

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് നടത്തുകയാണ് ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും. തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള പോരുകള്‍ കൂടിയതല്ലാതെ കുറഞ്ഞില്ല. ഇപ്പോള്‍ വാക്‌പോര് അവസാനിപ്പിക്കാന്‍ രംഗത്ത് വന്നിരിക്കുകയാണ് കുമ്മനം രാജശേഖരന്‍.

കടകംപള്ളി സുരേന്ദ്രന്‍ അടുത്ത സുഹൃത്താണെന്നും തെരഞ്ഞെടുപ്പിനിടെ ആക്ഷേപം ഉന്നയിച്ചതുകൊണ്ടാണ് മറുപടി പറയേണ്ടി വന്നതെന്നുമാണ് കുമ്മനം പറയുന്നത്. വാക്‌പോര് അവസാനിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ആ പരിധി വിട്ട് പെരുമാറിയത് തെറ്റാണെന്നും കുമ്മനം പറഞ്ഞു. തന്റെ അടുത്ത സുഹൃത്താണ് കടകംപള്ളിയെന്നും കുമ്മനം പറഞ്ഞു.

വികെ പ്രശാന്തിനെ തോല്‍പ്പിക്കാനാണ് കടകംപള്ളി വട്ടിയൂര്‍ക്കാവില്‍ നിര്‍ത്തിയതെന്ന കുമ്മനത്തിന്റെ ആരോപണത്തിന് കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് കുമ്മനം രാജിവെച്ചതിനെ കുറിച്ചായിരുന്നു കടകംപള്ളിയുടെ പരാമര്‍ശം. കള്ളവാറ്റകാരുടെ മാസപ്പട ഡയറിയില്‍ തന്റെ പേരില്ലെന്ന് കുമ്മനം തിരിച്ചടിച്ചതോടെ തുടങ്ങിയതോടെ പോരിന് തുടക്കമാവുകയായിരുന്നു.

Exit mobile version