മൂന്നിലൊന്ന് സബ്‌സിഡിയുമായി പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ

ഏഴാം ക്ലാസ് വരെ മാത്രം ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇവര്‍ക്കായി മൂന്നിലൊന്ന് സബ്‌സിഡിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വയം തൊഴില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ വായ്പ ലഭിക്കുന്ന പുതിയ പദ്ധതിയാണ് ഇത്. ഏഴാം ക്ലാസ് വരെ മാത്രം ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

വായ്പ ലഭിക്കുവാനായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴിലിന്റെ വിശദ വിവരങ്ങളുമായി ബാങ്കിനെ സമീപിക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന വായ്പയുടെ മൂന്നിലൊന്ന് സര്‍ക്കാര്‍ സ്ബസിഡിയായി നല്‍കും. ഇത് വ്യക്തിയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയും ഗ്രൂപ്പാണെങ്കില്‍ മൂന്നര ലക്ഷം രൂപ വരെയുമാണ് ലഭിക്കുക. 18 മുതല്‍ 50 വയസുവരെയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി.

Exit mobile version