അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; കേരളത്തില്‍ ശക്തമായ കാറ്റ് വീശും; കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം

കേരളതീരത്ത് 60 കിമീ വേഗത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്.

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യത. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളതീരത്ത് 60 കിമീ വേഗത്തില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ മാസം 20 വരെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ശക്തമായ കാറ്റടിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ മരങ്ങള്‍, വൈദ്യുത തൂണുകള്‍, ടവറുകള്‍ എന്നിവിടങ്ങളില്‍ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങള്‍ നിര്‍ത്തി ഇടുകയോ ചെയ്യാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version