കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു; വികസന കുതിപ്പിന് ഒരു പൊന്‍തൂവല്‍ക്കൂടിയെന്ന് മന്ത്രി എകെ ബാലന്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേരള ബാങ്ക് രൂപീകരണമെന്നും അദ്ദേഹം പങ്കുവെച്ചു.

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കേരളാ ബാങ്ക് രൂപീകരണത്തിന് ആര്‍ബിഐയുടെ അന്തിമ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കേരള ബാങ്ക് രൂപീകരണമെന്നും അദ്ദേഹം പങ്കുവെച്ചു.

ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് പൂര്‍ത്തീകരിക്കുവാനുള്ള അനുമതിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസന കുതിപ്പിന് ഒരു പൊന്‍തൂവല്‍ കൂടിയെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നായ കേരള ബാങ്ക് രൂപീകരണത്തിന് ആര്‍ബിഐയുടെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരള ബാങ്ക് രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് പൂര്‍ത്തീകരിക്കുവാനുള്ള അനുമതിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Exit mobile version