തൃശ്ശൂര്‍: തീരദേശ നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ പണിത ഫ്‌ളാറ്റുകള്‍ പൊളിച്ചു കളയില്ലെന്ന് കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. ഇക്കാര്യത്തില്‍ ആരെങ്കിലും തന്നോട് ബെറ്റ് വെയ്ക്കാനുണ്ടോ എന്നും ഷോണ്‍ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു.
അതേസമയം ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് അര്‍ഹമായ പരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കി നല്‍കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഷോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ആരെങ്കിലും ബെറ്റ് വെക്കുന്നോ?ഞാന്‍ പറയുന്നു മരടിലെ ഫ്‌ലാറ്റ് പൊളിക്കില്ല എന്ന്.അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം.NB : അര്‍ഹമായ നഷ്ടപരിഹാരം ഫ്‌ലാറ്റ് നിര്മാതാക്കളില്‍നിന്നും ഈടാക്കി അവര്‍ക്ക് നല്‍കുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട് .