അനശ്വര ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച ബാബുരാജ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്നേയ്ക്ക് 41 വര്‍ഷം; കുറിപ്പുമായി മന്ത്രി എകെ ബാലന്‍

അദ്ദേഹത്തിന്റെ ഈണത്തിലൂടെ, ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഇന്നും തുടരുന്നുവെന്നും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാബുരാജിന്റെ 41-ാം ഓര്‍മ്മ ദിനത്തില്‍ കുറിപ്പുമായി മന്ത്രി എകെ ബാലന്‍. നിരവധി അനശ്വര ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച അതുല്യ സംഗീത സംവിധായകന്‍ ബാബുരാജ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് 41 വര്‍ഷം തികയുന്നുവെന്ന് അദ്ദേഹം കുറിച്ചു.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്താല്‍ ഗാനങ്ങളെ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവര്‍ത്തിയാണ് മലയാളികളുടെ പ്രിയങ്കരനായ ബാബുക്കയെന്നും മന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ ഈണത്തിലൂടെ, ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഇന്നും തുടരുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നിരവധി അനശ്വര ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച അതുല്യ സംഗീത സംവിധായകന്‍ ബാബുരാജ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് 41 വര്‍ഷം തികയുന്നു. മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ്.ബാബുരാജിന്റെ ബാല്യം ഏറെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. കുടുംബം പുലര്‍ത്താന്‍ തെരുവിലും തീവണ്ടിയിലും ബാബുരാജ് പാടി നടന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്താല്‍ ഗാനങ്ങളെ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവര്‍ത്തിയാണ് മലയാളികളുടെ പ്രിയങ്കരനായ ബാബുക്ക. അദ്ദേഹത്തിന്റെ ഈണത്തിലൂടെ, ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഇന്നും തുടരുന്നു.

Exit mobile version