പകല്‍ ആക്രിക്കാരായെത്തി വീടുകള്‍ മാര്‍ക്ക് ചെയ്യും; അര്‍ധരാത്രി മാരകായുധങ്ങളുമായി കവര്‍ച്ച, പിടികിട്ടാപുള്ളികളായ കൊള്ളസംഘത്തിലെ രണ്ടു പേര്‍ പിടിയില്‍

12 അംഗ സംഘത്തിലെ രണ്ടു പ്രധാനികളാണ് പിടിയിലായ ഇവര്‍. സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസിനെ ആസ്പതമാക്കിയാണ് അറസ്റ്റ്

കൊച്ചി: അര്‍ധരാത്രി മാരകായുധങ്ങളുമായി എത്തി കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കൊച്ചിയിലെ രണ്ടു വീടികളില്‍ മാരകായുധങ്ങളുമായി എത്തി ീട്ടുകാരെ ബന്ധികളാക്കി കവര്‍ച്ച നടത്തിയ സംഭവത്തിലാണ് പിടിയിലായത്. ബംഗ്ലാദേശ് സ്വദേശികളായ മാണിക് (35),ആലംഗീര് (റഫീഖ് 33) എന്നിവരാണ് അറസ്റ്റിലായത്.

12 അംഗ സംഘത്തിലെ രണ്ടു പ്രധാനികളാണ് പിടിയിലായ ഇവര്‍. സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസിനെ ആസ്പതമാക്കിയാണ് അറസ്റ്റ്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ കൊച്ചിയിലെത്തി ആക്രിക്കച്ചവടം നടത്തുന്ന വ്യാജേനയാണ് വീടുകളില്‍ കയറുന്നത്. പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങി നടന്ന് വീട് മാര്‍ക്ക് ചെയ്ത് ശേഷം രാത്രിയില്‍ തോക്കടക്കമുള്ള മാരകായുധങ്ങളുമായെത്തിയാണ് കവര്‍ച്ച നടത്തുന്നത്.

എറണാകുളം ലിസി ആശുപത്രി റോഡിനു സമീപമുള്ള ഇല്ലി മൂട്ടില്‍ വീട്, തൃപ്പൂണിത്തുറ എരൂരിലെ വീട് എന്നിവടങ്ങളില്‍ കവര്‍ച്ച നടത്തിയ 12 അംഗ സംഘത്തില്‍പ്പട്ടവരാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് പോലിസ് എസ്‌ഐ മൊയ്തീന്‍, എഎസ് ഐ റഫീഖ്, സീനിയര്‍ സിപിഒ ജയരാജ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

2017 ഡിസംബര് 15ന് പുലര്‍ച്ചെ 3.30 ഓടെ കലൂര്‍ ലിസി ആശുപത്രി റോഡിലുള്ള ഇല്ലിമൂട്ടില്‍ വീട്ടിലെത്തിയ 12 അംഗ സംഘം വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്ല് തകര്‍ത്താണ് വീട്ടില്‍ കയറിയത്. വീട്ടിലുണ്ടായിരുന്ന വൃദ്ധ ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണി പെടുത്തിയും ആക്രമിച്ച് കൊട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. അതേസമയം അന്ന് കവര്‍ച്ച നടത്തിവയരെ കുറിച്ച് യാതൊരു തുമ്പും കിട്ടില്ല. തുടര്‍ന്ന് സംഭവത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍

ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഡല്‍ഹി സീമാപുരിയില്‍ താമസമാക്കിയവരാണെന്ന് കണ്ടെത്തിയത്. അഞ്ചു കോടിയിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ തേടി പോലീസ് ഡല്‍ഹിയിലും ബംഗാളിലും എത്തിയെങ്കിലും പോലിസിനെ കബളിപ്പിച്ച് ഇവര്‍ ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു.

അനധികൃത മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി കടന്നെത്തിയ സംഘം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലും ഹൈദരാബാദ്, ബാംഗ്ലൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലും ഇതേരീതിയില്‍ കവര്‍ച്ച നടത്തിയതായാണ് പോലീസ് പറയുന്നത്. ഡല്‍ഹി പോലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയ സംഘത്തിലുണ്ടായിരുന്ന ആറു പേരെ പിന്നീട് പിടികൂടി.

ഞാറയ്ക്കല്‍ ഓച്ചന്‍തുരുത്ത് ഭാഗത്ത് പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്നതിനായി വീട് വാടകയ്ക്ക് എടുത്ത ശേഷമാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി. ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളില്‍ കയറി മാര്‍ക്ക് ചെയ്യും തുടര്‍ന്ന് അര്‍ധരാത്രി മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ മുന്‍വശത്തെ ജനല്‍ തകര്‍ത്ത് തോക്ക് ചൂണ്ടി ബന്ധിയാക്കിയ ശേഷം കവര്‍ച്ച ചെയ്യുന്നതാണ് ഇവരുടെ പതിവ്. ഈ സംഘത്തിലെ മുഖ്യ സൂത്രധാരന്‍ നസീര്‍ഖാന്‍ എന്നു വിളിക്കുന്ന നൂര്‍ഖാനെ ഇപ്പോഴും പിടിച്ചിട്ടില്ല.

Exit mobile version