ഈ ദിവസത്തിലെങ്കിലും ഗാന്ധിയുടെ ഘാതകനെ തള്ളിപറയുവാന്‍ മോഡിക്ക് സാധിക്കുമോ..? കാണിക്കുന്ന പ്രകടനത്തില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ…? ചോദ്യങ്ങളുമായി മന്ത്രി എകെ ബാലന്‍

ഡല്‍ഹി കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം മന്ത്രി നടത്തിയത്.

തിരുവനന്തപുരം: ഇന്ന് രാജ്യമെമ്പാടും രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുകയാണ്. പദയാത്രയും മറ്റും നടത്തി കോണ്‍ഗ്രസും. രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി മോഡിയും, വിവിധ പരിപാടികളുമായി ബിജെപിയും രംഗത്തുണ്ട്. എന്നാല്‍ ഇപ്പോള്‍ മോഡിക്കെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനവും ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എകെ ബാലന്‍.

ഡല്‍ഹി കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം മന്ത്രി നടത്തിയത്. മഹാത്മാ ഗാന്ധിയെ ഇന്ന് കൃത്രിമമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപയോഗിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാണിക്കുന്ന പ്രകടനത്തില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ ദിവസത്തിലെങ്കിലും ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ തള്ളി പറയുവാന്‍ മോഡിക്ക് സാധിക്കുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. എങ്കില്‍ മഹാത്മാ ഗാന്ധിയെ ഇപ്പോള്‍ ഉപയോഗിക്കുന്നതിന്റെ ആത്മാര്‍ത്ഥത നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ ഉള്‍കൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അങ്ങനെ തള്ളി പറയുവാന്‍ കഴിയുന്നില്ലെങ്കില്‍ ഗോഡ്‌സെയുടെ പേരില്‍ ഉയര്‍ന്ന് വരുന്ന സ്മാരകങ്ങള്‍ പാടില്ല എന്നെങ്കിലും പറയാന്‍ സാധിക്കുമോ എന്നും അദ്ദേഹം എടുത്ത് ചോദിച്ചു. മഹാത്മാ ഗാന്ധിയെ ഇപ്പോള്‍ ഉപയോഗിക്കുന്നത് ജനമനസില്‍ നിന്നും തീര്‍ത്തും ഗാന്ധിയെ തുടച്ചുമാറ്റാന്‍ കഴിയില്ല എന്ന ഒറ്റ കാരണത്താല്‍ ആണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി എകെ ബാലന്റെ വാക്കുകള്‍;

മഹാത്മാ ഗാന്ധിയെ ഇന്ന് കൃത്രിമമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉപയോഗിക്കുകയാണ്, ഒറ്റ ചോദ്യമൊള്ളൂ, മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയ്‌ക്കെതിരായി, ആ കൃത്യം തെറ്റായിരുന്നുവെന്ന് പറയാന്‍ മോഡി തയ്യാറാണോ..? എങ്കില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത മഹാത്മാ ഗാന്ധിയെ ഇപ്പോള്‍ ഉപയോഗിക്കുന്നതിന്റെ ആത്മാര്‍ത്ഥത നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ ഉള്‍കൊള്ളും. ഈ ദിവസമെങ്കിലും പറയാന്‍ സാധിക്കുമോ…? മഹാത്മാ ഗാന്ധിയുടെ ആദര്‍ശം ഒരു വലിയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണല്ലോ, ആ സന്ദര്‍ഭത്തില്‍ അദ്ദേഹം പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ലോകം കണ്ട ഏറ്റവും നികൃഷ്ടമായ ഒരു കൊലപാതകത്തിന്റെ കാരണക്കാരനെ തള്ളി പറയാന്‍ ഇപ്പോഴെങ്കിലും തയ്യാറുണ്ടോ..? അതിന് കഴിയുന്നില്ലെങ്കില്‍ ഗോഡ്‌സെയുടെ പേരില്‍ ഉയര്‍ന്ന് വരുന്ന സ്മാരകങ്ങള്‍ പാടില്ല എന്നെങ്കിലും പറയുമോ…?

ഇന്ത്യന്‍ മനസിന്റെ ഉള്ളില്‍ മഹാത്മാഗാന്ധിക്കുള്ള സ്ഥാനം ഇല്ലാതാക്കാന്‍ കഴിയില്ല. മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്ര പിതാവ് എന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ വൈവിധ്യമുള്ള വിവിധ തലങ്ങളെ ഉപയോഗപ്പെടുത്തി ഒരു വല്ലാത്ത ആശയം രൂപപ്പെടുത്തി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി സ്വാതന്ത്ര്യം നേടി തന്നതാണ്. അപ്പോള്‍ മഹാത്മാന്ധിയെ പെട്ടെന്നൊന്നും മനസില്‍ നിന്നും മാറ്റാന്‍ സാധിക്കില്ല. അത്ര സമര്‍ത്ഥമായിട്ടാണ് തങ്ങളുടെ അടിത്തറ ഉറപ്പിക്കുവാന്‍ വേണ്ടി തെറ്റായ രൂപത്തിലുള്ള വഴിവിട്ട പ്രചരണങ്ങള്‍ അവര്‍ നടത്തുന്നത്. അതിന് മഹാത്മാ ഗാന്ധിയെ സിംബോളിക്കായി ഉപയോഗിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഇന്ത്യന്‍ മനസില്‍ ഇന്നും മഹാത്മാഗാന്ധിക്ക് സ്ഥാനം ഉണ്ട് എന്നത് തന്നെയാണ്.

ഇന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലുള്ള സ്മാരകം കോടികള്‍ മുടക്കി പണിത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ ദിവസം മഹാത്മാ ഗാന്ധിയുടെ പ്രതിമയോ സ്മാരകമോ പണിയാനോ മോഡി തയ്യാറുണ്ടോ..? പട്ടേലിന്റെ പ്രതിമ 3000 കോടി മുടക്കില്‍ ചെയ്തതിന്റെ ഒരു അംശമെങ്കിലും ഇതിനായി മാറ്റിവെച്ചാല്‍ മതിയാവും. ഇല്ലെങ്കില്‍ പിന്നെ ഈ പേര് ഉപയോഗിക്കരുത്. പറയുവാനുള്ള കാരണം കേരളാ ഗവണ്‍മെന്റ് കഴിഞ്ഞ രണ്ട് വര്‍ഷം മുക്കിലും മൂലയിലുമായി കേരളത്തിന്റെ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പലരുടെയും പേരില്‍ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ സന്ദേശം ഈ കാലഘട്ടത്തില്‍ എന്നും പ്രസക്തി ഉള്ളതാണ് എന്നതുകൊണ്ട് മഹാത്മാഗാന്ധിയുടെ സന്ദേശം കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതിന് ഗാന്ധി വധവുമായി ബന്ധപ്പെട്ട അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആശയത്തെ തുറന്ന് കാണിക്കുന്നതിനുള്ള സംരംഭം എന്ന നിലയില്‍ ഏറ്റവും നല്ല രീതിയില്‍ ഫലപ്രദമായി സര്‍ക്കാര്‍ ഉപയോഗിക്കും. അപ്പോള്‍ അതിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ഒരു പരിപാടി എന്ന നിലയിലാണ് അഞ്ച് കോടി രൂപ ചെലവില്‍ മഹാത്മാഗാന്ധിയും കസ്തൂര്‍ഭ ഗാന്ധിയും വന്ന ശബരി ആശ്രമത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി 21-ാം തീയതി വന്ന് തറക്കല്ലിടുന്നത്.

Exit mobile version