വിദ്യാര്‍ത്ഥികളുടെ അതിരുകടന്നുള്ള പെരുമാറ്റം; ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍ നിരീക്ഷിക്കാനൊരുങ്ങി പോലീസ്

വിദ്യാര്‍ത്ഥികളുടെ അതിരുവിട്ടുള്ള പെരുമാറ്റത്തിനെതിരെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തീരുമാനം

കൊച്ചി: കൊച്ചിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ പോലീസ്. കളമശ്ശേരി എച്ച് എംടി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ അതിരുവിട്ടുള്ള പെരുമാറ്റത്തിനെതിരെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തീരുമാനം.

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അതിരുവിട്ടുള്ള പെരുമാറ്റം വര്‍ധിച്ചപ്പോഴാണ് നാട്ടുകാരും കച്ചവടക്കാരും പോലീസ് സഹായം തേടിയത്. സംഭവത്തെ തുടര്‍ന്ന് വിദ്യര്‍ത്ഥികള്‍ പൊതുസ്ഥലത്ത് തുടര്‍ന്നും ഇത്തരം പ്രവര്‍ത്തി ആവര്‍ത്തിച്ചാല്‍ പോലീസ് ആക്ട് അനുസരിച്ച് സ്വമേധയ കേസെടുക്കുമെന്ന് കാട്ടി എച്ച്എംടി ജംഗ്ഷനില്‍ മുന്നറിയിപ്പ് നോട്ടീസ് പതിച്ചു.

Exit mobile version