ആദിവാസി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി പോയ സംഭവം; ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥലം മാറ്റി

പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രണ്ടാംവാര്‍ഷ ബിഎ എക്‌ണോമികസ് വിദ്യാര്‍ത്ഥിനിക്കാണ് വിളര്‍ച്ച ബാധിച്ച് ആശുപത്രിയിലായത്

പാലക്കാട്: രോഗം ബാധിച്ച ആദിവാസി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി പോയ സംഭവത്തില്‍ കോളേജ് ഹോസ്റ്റല്‍ വാര്‍ഡനെ സ്ഥലം മാറ്റി. പാലക്കാട് ഗവ വിക്ടോറിയ കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. രണ്ടാംവാര്‍ഷ ബിഎ എക്‌ണോമികസ് വിദ്യാര്‍ത്ഥിനിക്കാണ് വിളര്‍ച്ച ബാധിച്ച് ആശുപത്രിയിലായത്.

അസുഖം അധികമായതിനാല്‍ വിദ്യാര്‍ത്ഥിനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനും, മറ്റൊരു അധ്യാപികയും, ഒരു വിദ്യാര്‍ത്ഥിനിയുമാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. അതേസമയം രോഗിയോടൊപ്പം നില്‍ക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ വാര്‍ഡന്‍ അനുവദിതക്കാതെ രോഗ ബാധിതയായ പെണ്‍കുട്ടിയെ തനിച്ചാക്കി പോയെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

തുടര്‍ന്ന് അവശയായ വിദ്യാര്‍ത്ഥിനി മണിക്കൂറുകളോളമാണ് സഹായത്തിന് ആരുമില്ലാതെ മെഡിക്കല്‍ കോളജില്‍ ഒറ്റക്ക് കഴിയേണ്ടി വന്നത്. അതേസമയം രാത്രി തന്നെ വൈസ് പ്രിന്‍സിപ്പാളും, അധ്യാപകരും, വിദ്യാര്‍ത്ഥിനികളും ആശുപത്രിലെത്തിയെന്നാണ് കോളജിന്റെ വിശദീകരണം. ആരോപണ വിധേയനായ വാര്‍ഡനെ മാറ്റി പകരം ചുമതല മറ്റൊരധ്യാപകന് നല്‍കിയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ അറിയിച്ചു.

Exit mobile version