പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം നല്‍കണം; ഹൈക്കോടതി ഉത്തരവ്

കൊച്ചി: കേരളത്തിലെ പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കകം നല്‍കണുമെന്ന് ഹൈക്കോടതി ഉത്തരവ്. പ്രളയം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും മിക്ക ആളുകള്‍ക്കും ദുരിതാശ്വാസ സഹായം ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാതലത്തിലാണ് ഹൈക്കോടതി ഇടപ്പെടല്‍.

അപ്പീല്‍ ഹര്‍ജികളിലും ഉടന്‍ തീരുമാനം എടുക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അപ്പീല്‍ ഹര്‍ജികള്‍ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന നിയമ സഹായത്തിനു കുടുംബങ്ങള്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി അടക്കമുള്ളവയില്‍ നിന്ന് നിയമ സഹായം ലഭ്യമാകുമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഉണ്ടായ പ്രളയത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. എന്നാല്‍ പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം ഇനിയും പലര്‍ക്കും ലഭിച്ചിട്ടില്ല. ഇതിനെതിരെ ആരോപണവും ശക്തമായിരുന്നു.
ഇതിനിടെ കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തില്‍ ദുരിതബാധിതര്‍ക്കുള്ള സഹായം ഒരു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നാണ് കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടത്. അര്‍ഹരായ പലര്‍ക്കും ഇനിയും ലഭിക്കാത്തതിനാല്‍ ആയിരുന്നു കോടതി ഉത്തരവ്.

Exit mobile version