മരട് ഫ്‌ലാറ്റ്; സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ലെന്ന് പരാതി

കൊച്ചി; മരട് ഫ്‌ലാറ്റ് ഒഴിപ്പിക്കല്‍ രണ്ടാം ദിവസത്തേക്ക് കടക്കുന്നു. കൂടുതല്‍ പേരും ഇന്ന് ഒഴിഞ്ഞ് പോവും എന്നാണ് പ്രതീക്ഷ. അതേസമയം സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ലെന്ന പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നത്.

അതിനാല്‍ രണ്ടു ദിവസത്തിനുള്ളില്‍ പുതിയ സ്ഥലം കണ്ടെത്തി മാറുക പ്രയാസമെന്നാണ് ഉടമകളുടെ നിലപാട്. സബ് കലക്ടറുടെ അധ്യക്ഷതയില്‍ മരട് നഗരസഭ കൗണ്‍സിലിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗവും ഇന്ന് ചേരും. ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച നീക്കങ്ങള്‍ കൗണ്‍സിലിനെ അറിയിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സ്റ്റിയറിങ് കമ്മിറ്റി ചേരുന്നത്.

കഴിഞ്ഞ ദിവസം മുതലാണ് ഫ്‌ലാറ്റില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. പ്രയോഗിക്കാതെ ഒക്ടോബര്‍ മൂന്നിനകം ഒഴിപ്പിക്കും. പൊളിക്കാന്‍ 9നകം കരാറാകും. 11നു പൊളിച്ചുതുടങ്ങും.

Exit mobile version