പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും, വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷ; സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് കുമ്മനം

എല്‍ഡിഎഫും യുഡിഎഫും അഞ്ചിടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും നടത്തി കഴിഞ്ഞു.

തിരുവനന്തപുരം: പാലായ്ക്ക് പിന്നാലെ സംസ്ഥാനത്തെ അഞ്ച് ഇടങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. കോന്നി, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, അരൂര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തിരക്കിലാണ് നേതൃത്വങ്ങളും. എല്‍ഡിഎഫും യുഡിഎഫും അഞ്ചിടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും നടത്തി കഴിഞ്ഞു. ഇനി ബിജെപി നേതൃത്വം മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്താനുള്ളത്.

ഈ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിജെപിയിലെ മുതിര്‍ന്ന് നേതാവ് കുമ്മനം രാജശേഖരന്‍. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് നേതാവ് പറഞ്ഞത്. കൂടാതെ വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷയുമുണ്ടെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ‘സംസ്ഥാന സമിതി തന്റെ പേര് നിര്‍ദേശിച്ചതായി അറിഞ്ഞു. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയാണ്. അവര്‍ എന്ത് തീരുമാനിച്ചാലും അത് പൂര്‍ണ്ണമായി അംഗീകരിച്ച് പ്രവര്‍ത്തന രംഗത്തുണ്ടാവും’ കുമ്മനം രാജശേഖരന്‍ പറയുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version