കാന്‍സര്‍ കാല് എടുത്തപ്പോള്‍ എന്നെ എടുത്ത് നടന്നത് അമ്മ, പ്രതികാരം അത് വീട്ടാനുള്ളതാണ്; മധുരപ്രതികാരവുമായി നന്ദു മഹാദേവ, കുറിപ്പ്

അന്ന് പറഞ്ഞ ആ വാക്കുകള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് നന്ദു.

തിരുവനന്തപുരം: പ്രതികാരം അത് വീട്ടാനുള്ളതാണ്, അമ്മയായാലും. എന്നാല്‍ നന്ദു മഹാദേവ അമ്മയോട് തീര്‍ത്തത് മധുരപ്രതികാരം ആയിരുന്നു. കാന്‍സര്‍ പിടികൂടിയപ്പോള്‍ നന്ദുവിന് നഷ്ടപ്പെട്ടത് ഒരു കാല്‍ ആയിരുന്നു. എന്നിട്ടും തളരാതെ പോരാടി. ആ പോരാട്ടത്തില്‍ നന്ദുവിന് കൂട്ടായി ഉണ്ടായിരുന്നത് അമ്മയായിരുന്നു.

പോയ വര്‍ഷത്തിലാണ് നന്ദുവിന് കാല്‍ നഷ്ടപ്പെട്ടത്. കീമോ ചെയ്ത് തളര്‍ന്നു കിടന്ന നന്ദുവിനെ എടുത്ത് നടന്നത് അമ്മയായിരുന്നു. ഇപ്പോള്‍ ആ കടമാണ് കൃത്രിമ കാല്‍ വെച്ചതിനു ശേഷം നന്ദു വീട്ടിയത്. ‘കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളര്‍ന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു, അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു, അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്’ നന്ദു കുറിച്ചു.

അന്ന് പറഞ്ഞ ആ വാക്കുകള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് നന്ദു. അമ്മയെയും എടുത്ത് നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചുകൊണ്ടാണ് അമ്മയോടുള്ള മധുര പ്രതികാരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേര്‍ ആശംസകളുമായി എത്തി. എന്റെ മകന്റെ ദൃഢ വിശ്വാസം ആണ് ഈ കാണുന്നതെന്ന് അമ്മ ലേഖയും പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അമ്മയുടെ മകന്‍ ആണ്‍കുട്ടിയാണ്

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളര്‍ന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു.. അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്.. പ്രതികാരം അത് വീട്ടാനുള്ളതാണ്, മധുരപ്രതികാരം

Exit mobile version