മരട് നഗരസഭയ്ക്ക് ഒരു സെക്രട്ടറി മതി; നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതലയുള്ള സ്‌നേഹില്‍ കുമാറിനെതിരെ നഗരസഭാ കൗണ്‍സിലര്‍മാര്‍

നഗരസഭയുടെ ദൈന്യംദിന കാര്യങ്ങള്‍ ആര് ചെയ്യണം എന്നതില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാണ്ടിയാണ് സെക്രട്ടറിയുടെ നിയമനത്തെ കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നത്

മരട്: ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിന് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി മരട് നഗരസഭാ കൗണ്‍സിലര്‍മാര്‍. മരട് നഗരസഭാ സെക്രട്ടറിയെ നീക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നും, ഒരു നഗരസഭയ്ക്ക് രണ്ട് സെക്രട്ടറിമാരുടെ ആവശ്യം ഇല്ലെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

നഗരസഭയുടെ ദൈന്യംദിന കാര്യങ്ങള്‍ ആര് ചെയ്യണം എന്നതില്‍ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാണ്ടിയാണ് സെക്രട്ടറിയുടെ നിയമനത്തെ കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നത്. നഗരസഭ സെക്രട്ടറി ചുമതലയിലുള്ള അവ്യക്തത അറിയിക്കാന്‍ നഗരസഭാ ചെയപേഴ്‌സണ്‍ ചീഫ് സെക്രട്ടറിയെ കാണും.

മരട് വിഷയത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി, മരട് മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥനാണ് സ്‌നേഹില്‍ കുമാര്‍ സിംഗ്.

Exit mobile version