ശബരിമല ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തത് എഴുന്നൂറോളം സ്ത്രീകള്‍: സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല; ഡിജിപി

പമ്പ: സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചില സംഘടനകള്‍ സന്നിധാനത്ത് നുഴഞ്ഞു കയറുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല.

അതേസമയം, തൃപ്തി ദേശായി എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും ഡിജിപി പറഞ്ഞു.
ഇതുവരെ എഴുന്നൂറോളം സ്ത്രീകള്‍ സന്നിധാനത്തേക്ക് ദര്‍ശനത്തിനായി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദര്‍ശനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ പോലീസ് ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വിളിക്കുന്നവര്‍ക്ക് വേണ്ട സൗകര്യം നല്‍കാന്‍ പോലീസ് തയാറാണെന്നും ഡിജിപി വ്യക്തമാക്കി.

മണ്ഡലകാലത്തിനായി നടതുറക്കുമ്പോള്‍ അക്രമത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പോലീസുകാരെ ഇത്തവണ ശബരിമലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

Exit mobile version