നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കഴിഞ്ഞ ദിവസം നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ സൈനികന്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിയായ പ്രജിത് എംവിയെ മരിച്ചനിലയില്‍ കണ്ടെത്തി.

ഗുജറാത്തിലെ ബറോഡക്കും വസായ് റോഡിനുമിടയില്‍ ട്രെയിനില്‍ വച്ചായിരുന്നു പ്രജിതിനെ കാണാതായത്. ലോക്കല്‍ പോലീസിന്റെ പരിശോധനയില്‍ ദാഹോദിനടുത്തു വച്ചാണ് മൃതദേഹം കണ്ടുകിട്ടിയത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇപ്പോള്‍ ദാഹോദ് ഗവര്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രെയിനില്‍ വച്ച് കാല്‍വഴുതി വീണ് മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

Exit mobile version