തൊട്ടാല്‍ പൊളിയും, പാലാരിവട്ടം പാലം പോലെ; സോഷ്യല്‍മീഡിയയില്‍ തരംഗമായി തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റിന്റെ പുട്ട് പരസ്യം

തങ്ങളുടെ സ്‌പെഷ്യല്‍ പുട്ടിന്റെ ഗുണമേന്മ പാലാരിവട്ടത്തെ അടിസ്ഥാനപ്പെടുത്തി ഇറക്കുകയായിരുന്നു.

കൊച്ചി: പാലാരിവട്ടം പണി കഴിഞ്ഞ് വര്‍ഷം മൂന്ന് തികയും മുമ്പേ അടര്‍ന്നു വീണത് വലിയ അഴിമതിയാണ് പുറത്തെത്തിച്ചത്. ഒരുതരി സിമന്റ് പോലും പാലത്തില്‍ ഇല്ല എന്നുള്ളത് വലിയ വിമര്‍ശനങ്ങള്‍ക്കും അതിലുപരി ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോള്‍ പാലാരിവട്ടത്തെ ട്രോളി തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റും രംഗത്ത് വന്നിരിക്കുകയാണ്.

തങ്ങളുടെ സ്‌പെഷ്യല്‍ പുട്ടിന്റെ ഗുണമേന്മ പാലാരിവട്ടത്തെ അടിസ്ഥാനപ്പെടുത്തി ഇറക്കുകയായിരുന്നു. പാലാരിവട്ടം പാലംപോലെ തന്നെ പാലാരിവട്ടം പുട്ടിന് തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്നസ് ആണെന്ന് പുട്ടിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു. സംഭവം ഏതായാലും സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. തൊട്ടാല്‍ പൊളിയുന്ന പുട്ടിന്റെ പരസ്യം നിരവധിയാളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു പുട്ട് പരസ്യത്തിന് ഇത്രയധികം പിന്തുണ ലഭിക്കുന്നത് ഒരു പക്ഷേ ഇതാദ്യമായിരിക്കും.

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പ് തന്നെ മേല്‍പ്പാലത്തിന്റെ സ്ലാബുകള്‍ക്കിടയില്‍ വിള്ളലുകള്‍ സംഭവിച്ചതു കൂടാതെ പാലത്തിലെ ടാറിളകി റോഡും തകര്‍ന്ന നിലയിലാണ്. ആവശ്യമായ തോതില്‍ സിമന്റും കമ്പിയും ചേര്‍ക്കാതെ നിര്‍മ്മിച്ച പാലം ഇപ്പോള്‍ പൊളിച്ച് പണിയാനുള്ള തീരുമാനത്തില്‍ എത്തി നില്‍ക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് പുത്തന്‍ പാലം സമ്മാനിക്കാനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Exit mobile version