പഞ്ചായത്ത് മെമ്പറായി മത്സരിക്കണമെന്ന് പറഞ്ഞാലും മത്സരിക്കും, ജയിക്കണമെന്നില്ല; വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വ സാധ്യത തള്ളാതെ കുമ്മനം രാജശേഖരന്‍

സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ തള്ളാതെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സ്ഥാനാര്‍ത്ഥികളെ തേടിയുള്ള പാച്ചിലിലാണ് നേതൃത്വങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഈ ഊഹാപോഹങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

സ്ഥാനാര്‍ത്ഥിത്വ സാധ്യതകള്‍ തള്ളാതെയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും പഞ്ചായത്ത് മെമ്പറായി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍പ്പോലും താന്‍ മത്സരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘ജനസേവനമാണ് എന്റെ ചുമതല. ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ്. മത്സരിക്കണമെന്നില്ല, സ്ഥാനാര്‍ത്ഥിയാകണമെന്നു പോലുമില്ല, തെരഞ്ഞെടുപ്പ് ജയിക്കണമെന്നുമില്ല, പക്ഷേ ജനസേവനം തുടരും. അതു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലും വളരെ സജീവമായും സക്രിയമായും പ്രവര്‍ത്തിക്കും.’- കുമ്മനം വ്യക്തമാക്കി.

Exit mobile version