തൊഴാനെത്തിയ സ്ത്രീ ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് തീകൊളുത്താനൊരുങ്ങി; ഒടുവില്‍ പോലീസ് പിടിയില്‍

സംഭവം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി

ഗുരുവായൂര്‍: നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത്. സംഭവം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.

വെള്ളിയാഴ്ച ഉച്ഛയ്ക്ക് മുന്‍പായിരുന്നു സംഭവം. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ സ്വദേശിനിയായ നാല്പ്പത്തിയൊന്നുകാരിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

പിന്നീട് വനിതാ കാവല്‍ക്കാരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ശേഷം പോലീസിന് കൈമാറി.
ഗുരുവായൂര്‍ പോലീസ് ഇവരെ പിന്നീട് വീട്ടിലെത്തിച്ചു. സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു

Exit mobile version