‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ ; പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എംഎം മണി

അതെസമയം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

തൃശ്ശൂര്‍: പാലാരിവട്ടം പാലം അഴിമതി കേസില്‍ ആരോപണം നേരിടുന്ന മുന്‍പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ പരോക്ഷമായി പരിഹസിച്ച് മന്ത്രി എംഎം മണി.

‘കമ്പിയില്ലേല്‍ കമ്പിയെണ്ണും’ എന്നായിരുന്നു എംഎം മണിയുടെ പരിഹാസം. ഫേസ്ബുക്കിലൂടെയായിരുന്നു വികെ ഇബ്രാഹിം കുഞ്ഞിനെ പരോക്ഷമായി വിമര്‍ശിച്ച് എംഎം മണി രംഗത്ത് വന്നത്.

അതെസമയം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞടക്കമുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുന്‍ മന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചി ആലുവയിലെ വീട്ടിലെത്തി.

Exit mobile version