മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളെ പീഡിപ്പിച്ചു; ഇടുക്കി സ്വദേശി പിടിയില്‍

പുനര്‍വിവാഹിതര്‍ക്കുള്ള മാട്രിമോണിയല്‍ സൈറ്റിലാണ് ഇയാള്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്തത്

കൊച്ചി: കൊച്ചിയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഇടുക്കി സ്വദേശി എര്‍വിന്‍ ടി ജോയാണ് പിടിയിലായത്. പുനര്‍വിവാഹിതര്‍ക്കുള്ള മാട്രിമോണിയല്‍ സൈറ്റിലാണ് ഇയാള്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊച്ചി കലൂരില്‍ നിന്ന് നെടുമ്പാശ്ശേരി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പല യുവതികളെയും ഇതേ രീതിയില്‍ കുടുക്കിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version