അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പോഷകാഹാര പാക്കറ്റുകള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍

ആലപ്പുഴ എടത്വ-തകഴി റോഡില്‍ കൈതമുക്ക് ജംങ്ഷന് സമീപത്താണ് പാക്കറ്റുകള്‍ കണ്ടെത്തിയത്

കുട്ടനാട്: ആലപ്പുഴയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പോഷകാഹാര പാക്കറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എടത്വ-തകഴി റോഡില്‍ കൈതമുക്ക് ജംങ്ഷന് സമീപത്താണ് പാക്കറ്റുകള്‍ കണ്ടെത്തിയത്. അംഗന്‍വാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പോഷകാഹാര പൊടിയാണിത്. അഞ്ചോളം പൊട്ടിക്കാത്ത പാക്കറ്റുകളാണ് റോഡരികില്‍ കണ്ടെത്തിയത്.

അംഗന്‍വാടികളില്‍ നിന്ന് വിതരണം ചെയ്തതോ, വിതരണം ചെയ്യാന്‍ എത്തിച്ചതോ ആയ പായ്ക്കറ്റുകളാണ് വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും ഉപേക്ഷിച്ച പാക്കറ്റുകളെക്കുറിച്ച് അന്വഷിക്കുമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായിട്ടില്ല.

Exit mobile version