സംസ്ഥാനത്ത് കനത്ത മഴ പെയ്തിട്ടും അറബിക്കടലില്‍ ശക്തമായ ചൂട്; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍

ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലില്‍ ഉണ്ടായ ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കഴിയാറായിട്ടും അറബിക്കടലില്‍ കേരള തീരത്ത് കനത്ത ചൂട്. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലില്‍ ഉണ്ടായ ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. അതേസമയം ചൂട് നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷകര്‍ സൂചിപ്പിച്ചു.

ഇടവപ്പാതിയുടെ പകുതിയോടെ കടല്‍ തണുക്കാറുണ്ട്. എന്നാല്‍ ഇക്കുറി ശക്തമായ മഴ ലഭിച്ചിട്ടും കടലില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. തുലാവര്‍ഷത്തിന്റെ ഗതിവിഗതികളെക്കുറിച്ച് അടുത്തമാസം ആദ്യത്തോടെ സൂചന ലഭിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

Exit mobile version