വീടിന്റെ മതില്‍ ചാടിക്കടന്ന് നായയെയും കടിച്ചെടുത്ത് മടങ്ങി; വൈറലായി പുലിയുടെ ദൃശ്യങ്ങള്‍

വീടിന്റെ ചുമരില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്

ബംഗളൂരു: രാത്രിയില്‍ പതുങ്ങിയെത്തി നായയെയും കടിച്ചെടുത്ത് ഓടുന്ന പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീടിന്റെ ചുമരില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി വീടിനുചുറ്റും നടന്നു. പിന്നീട് വീട്ടുമുറ്റത്ത് ബഹളം വെച്ച നായയെ കടിച്ചെടുക്കുകയായിരുന്നു. നായയെ കിട്ടിയതോടെ വന്നവഴിയേ തന്നെ മടങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നത് വരെ ക്യാമറ ദൃശ്യങ്ങളിലുണ്ട്.

Exit mobile version