മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണം; ആവശ്യവുമായി കോണ്‍ഗ്രസ്

നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരെയും നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേയും നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്‌ളാറ്റുകള്‍ ഒഴിയേണ്ടി വന്നാല്‍ ഉടമകള്‍ക്ക് നഷ്ടപരിഹാനം നല്‍കണം. പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എറണാകുളം എംപി ഹൈബി ഈഡന്‍ എംപി, മുന്‍ എംപി കെവി തോമസ്, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.

അതെസമയം,അനധികൃതമായി നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ആരും ഫ്ളാറ്റ് ഒഴിഞ്ഞില്ല.

Exit mobile version