പുതുക്കിയ വാഹന നിയമത്തിനെതിരെ അടിയന്തിര ഓര്‍ഡിനന്‍സ് ഇറക്കണം, അതിന് മുന്‍കൈ എടുക്കേണ്ടത് കേരളത്തിലെ എംപിമാര്‍; ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതമെന്ന് മന്ത്രി എകെ ബാലന്‍

നിയമ ഭേദഗതിയില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തിടത്തോളം കാലം ഈ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് മന്ത്രിക്കോ അല്ലെങ്കില്‍ വകുപ്പിനോ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മന്ത്രി പറയുന്നു.

തിരുവനന്തപുരം: വാഹനം ഉപയോഗിക്കുന്നവരെയും മറ്റും ദുരിതത്തില്‍ ആഴ്ത്തുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ നിയമ മന്ത്രി എകെ ബാലന്‍. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ നിയമ മന്ത്രി എകെ ബാലന്‍. പുതുക്കിയ വാഹന നിയമത്തിനെതിരെ അടിയന്തിര ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. ഈ നിയമ ഭേദഗതിയില്‍ അടിയന്തിര ഓര്‍ഡിനന്‍സ് അല്ലാതെ മറ്റൊരു പരിഹാരം ഇല്ലെന്നാണ് മന്ത്രി പറയുന്നത്.

പത്ര സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുതുക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ ആവശ്യമായ ഭേദഗതികളോടു കൂടി അടിയന്തിരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്നും, അതിനായി കേരളത്തിലെ എംപിമാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വലിയ പ്രത്യാഘാതങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

നിയമ ഭേദഗതിയില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തിടത്തോളം കാലം ഈ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് മന്ത്രിക്കോ അല്ലെങ്കില്‍ വകുപ്പിനോ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് മന്ത്രി പറയുന്നു. ഇനി ഏതെങ്കിലും രൂപത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കാമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും അതിന് സാധിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു. ഇനി അനൗദ്യോഗികമായി എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞാലും അത് നിയമത്തിന്റെ ഉള്ളില്‍ നിന്ന് മാത്രമേ സാധിക്കുകയുള്ളൂവെന്നും അതിനപ്പുറം പോകുവാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി എകെ ബാലന്‍ സംസാരിക്കുന്നു….

Exit mobile version