ജനങ്ങളുടെ നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണ് ഈ സമരം; മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈബി ഈഡന്‍

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അഞ്ച് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണമെന്ന് വ്യക്തമാക്കി നഗരസഭ ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു

കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍. ജനങ്ങളുടെ നീതിക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ സമരമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയകോണോടുകൂടി ഈ സമരത്തെ ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല, ഇവിടുത്തെ ജനങ്ങള്‍ക്ക് നീതിക്കും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ സമരം നടത്തുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അഞ്ച് ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റില്‍ നിന്ന് ഒഴിയണമെന്ന് വ്യക്തമാക്കി നഗരസഭ ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫ്‌ളാറ്റുടമകള്‍ തിരുവോണനാളില്‍ നിരാഹാരമിരിക്കുകയാണ്.

Exit mobile version