‘രാഹുല്‍ ഈശ്വര്‍ ഗുണ്ട; തൃപ്തി ദേശായി മഹിഷി!’; നേര്‍ക്ക്‌നേര്‍ പോരടിച്ച് രാഹുല്‍ ഈശ്വറും തൃപ്തി ദേശായിയും

തിരുവനന്തപുരം: ശബരിമല പ്രവേശനത്തെ ചൊല്ലി തൃപ്തി ദേശായിയും രാഹുല്‍ ഈശ്വറും തമ്മില്‍ വാക്‌പോര്. ന്യൂസ് 18 ചാനലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു വാക്കുതര്‍ക്കം.

രാഹുലിനെ ഗുണ്ടയെന്ന് തൃപ്തി വിളിച്ചപ്പോള്‍, മഹിഷികള്‍ മലകയറാന്‍ അയ്യപ്പന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. തങ്ങള്‍ അക്രമമുണ്ടാക്കില്ലെന്നും തികച്ചും ഗാന്ധിയന്‍ മാര്‍ഗത്തില്‍ പ്രതിഷേധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഞങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ തൃപ്തി ദേശായിയ്ക്ക് ക്ഷേത്രദര്‍ശനം നടത്താനാകൂവെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ ഗാന്ധിയന്‍ മാര്‍ഗത്തിലൂടെ പ്രതിഷേധങ്ങളെ അവഗണിച്ചു ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്നായിരുന്നു തൃപ്തി ദേശായിയുടെ മറുപടി. എന്തുവന്നാലും ദര്‍ശനം നടത്തിയശേഷമെ മടങ്ങുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

Exit mobile version