യുഡിഎഫ് മുങ്ങുന്ന കപ്പല്‍; കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: യുഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതിന്റെ ഉദാഹരണങ്ങളാണ് പിജെ ജോസഫ് നടത്തുന്ന പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.

ജോസഫിന് ചിവിട്ടും കുത്തുമേറ്റ് മുന്നണിയില്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണെന്നും കോടിയേരി പരിഹസിച്ചു. കൂടാതെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂപപ്പെടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ തടവറയിലായ ജോസഫ് ആത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിടണമെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. യുഡിഎഫ് സമ്മേളനത്തില്‍ പിജെ ജോസഫിനെ അപമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ഈ ശ്രമങ്ങളില്‍ പലതിനും പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണ്. കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.

പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫിനെ കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗം കൂകി വിളിച്ച് അപമാനിച്ച സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

Exit mobile version