ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റി. എഡിജിപി ആര്‍ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ സോഷ്യല്‍ പോലീസിംഗ് ആന്റ് ട്രാഫിക്കിന്റെ എഡിജിപിയാണ് ആര്‍ ശ്രീലേഖ.

അതേസമയം, ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാറിനെ മാറ്റിയത്. സ്ഥലംമാറ്റ ഉത്തരവില്‍ കമ്മീഷണര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ വകുപ്പിലെ പദ്ധതികള്‍ സമയോചിതം കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Exit mobile version