ഓഗസ്റ്റില്‍ പെയ്തത് കഴിഞ്ഞ എഴുപത് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടിയ മഴ

മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ സാധാരണ ലഭിക്കാറ്

കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത് എഴുപത് വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ മഴ. മണ്‍സൂണിന്റെ രണ്ടാം പാദത്തിന്റെ തുടക്കമായ ആഗസ്റ്റില്‍ 420 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ സാധാരണ ലഭിക്കാറ്. എന്നാല്‍ ഈ വര്‍ഷം ലഭിച്ചത് 951 മി മീറ്റര്‍ മഴയാണ്.

1951ന് ശേഷം ഓഗസ്റ്റ് മാസത്തില്‍ ഇത്രയും വലിയ തോതില്‍ മഴ ലഭിക്കുന്നത് ഇക്കുറിയാണെന്നാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഓഗസ്റ്റ് എട്ട് മുതല്‍ 14 വരെ 515 മില്ലി മീറ്റര്‍ അധികം മഴ ലഭിച്ചു. 387 ശതമാനം വര്‍ധനവാണ് ഉണ്ടായത്. സാധാരണ കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഓഗസ്റ്റില്‍ പെയ്ത മഴ വന്‍ പ്രകൃതി ദുരന്തത്തിനു തന്നെ ഇടയാക്കി.

Exit mobile version