ഓണം അടുത്തതോടെ കേരളത്തിലേക്കുള്ള യാത്ര നിരക്കില്‍ വന്‍ വര്‍ധനവ്

സ്വകാര്യ ബസില്‍ തിരക്കേറിയതോടെ 1200 രൂപയായിരുന്ന സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 2400ന് അടുത്തെത്തി

ചെന്നൈ: കേരളത്തില്‍ ഓണം അടുത്തതോടെ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യാത്രാ നിരക്കില്‍ വന്‍ വര്‍ധനവ്. തമിഴ്‌നാട് ചെന്നൈയില്‍ നിന്ന് കെഎസ്ആര്‍ടി സര്‍വ്വീസ് ആരംഭിക്കാത്തതിനാല്‍ സ്വകാര്യ ബസുകാര്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് രണ്ടിരട്ടിയാണ്.

റെയില്‍വേ സ്‌പെഷ്യല്‍ സര്‍വ്വീസുകളുടെ ടിക്കറ്റ് നിരക്ക് മൂന്നരിട്ടിയായി. ഓണം എത്തിയതോടെ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സുവിധ സ്‌പെഷ്യല്‍ സര്‍വ്വീസില്‍ സെക്കന്‍ഡ് ക്ലാസ് നിരക്ക് ഏകദേശം 1400 രൂപയോളം എത്തി. വിമാനത്തി ടിക്ക് നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. സ്വകാര്യ ബസില്‍ തിരക്കേറിയതോടെ 1200 രൂപയായിരുന്ന സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 2400ന് അടുത്തെത്തി.

സ്ഥിരം സര്‍വ്വീസിന് മടിച്ച് നില്‍ക്കുന്ന കെഎസ്ആര്‍ടിസി ഓണക്കാലത്ത് സ്‌പെഷ്യല്‍ സര്‍വ്വീസ് തുടങ്ങുമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. മള്‍ട്ടി ആക്‌സില്‍ ബസ്സുകള്‍ വാടകയ്ക്ക് എടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വരാതായതോടെ സ്‌പെഷ്യല്‍ സര്‍വ്വീസ് പദ്ധതി മന്ദഗതിയിലാണ്

Exit mobile version