സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇനി വേണ്ട; പൂര്‍ണ്ണമായും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

തുണി, പേപ്പര്‍, പോളി എത്തിലിന്‍ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ നിര്‍ദ്ദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണ്ണമായും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ഉത്തരവിനെ മാനിക്കാതെ ഇനിയും പിവിസി ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദ്യപടിയായി പിഴയിടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് നിരന്തരമായി നിയലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വ്യക്തമാക്കി.

സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പരിപാടികള്‍ക്കും പ്രചാരണങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും റീസൈക്ലിംഗ് ചെയ്യാനും കഴിയുന്ന വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. തുണി, പേപ്പര്‍, പോളി എത്തിലിന്‍ എന്നീ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ നിര്‍ദ്ദേശം.

പ്രിന്റ് ചെയ്യുന്ന ഉപഭോക്താവിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ പരിപാടികള്‍ കഴിഞ്ഞാല്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ബോര്‍ഡുകള്‍ മാറ്റിയില്ലെങ്കില്‍ പിഴയീടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Exit mobile version