കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി ഏട്ടാം ക്ലാസുകാരി

അഞ്ച് വര്‍ഷം തുടര്‍ച്ചയായി കാരട്ടെയില്‍ സംസ്ഥാന ചാമ്പ്യനാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന അവണി എന്ന കൊച്ചു മിടുക്കി

തിരുവനന്തപുരം: കരാട്ടെയില്‍ വിസ്മയിപ്പിക്കുന്ന ചുവടുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ കൊച്ചു മിടുക്കി ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി കാരട്ടെയില്‍ സംസ്ഥാന ചാമ്പ്യനാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന അവണി എന്ന കൊച്ചു മിടുക്കി.

എത്ര വലിയവരാണെങ്കിലും എതിരാളിയെ നിഷ്പ്രയാസം തറ പറ്റിക്കും. 2014 മുതല്‍ കാരട്ടെയില്‍ സംസ്ഥാന ചാമ്പ്യനാണ് അവണി. പെണ്‍കുട്ടികള്‍ സ്വയം രക്ഷക്ക് കരാട്ടെ പടിക്കണമെന്നാണ് അവണിയുടെ പക്ഷം.

ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ അവണി രണ്ടു തവണ വെങ്കലം നേടിയിട്ടുണ്ട്. സബ് ജൂനിയര്‍ തലത്തില്‍ കരാട്ടെ സ്റ്റേറ്റ് ക്യാപ്റ്റന്‍ കൂടിയാണ് ഈ കൊച്ചു മിടുക്കി. വെഞ്ഞാറമൂട് ജിഎച്ച്എസ്എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അവണി പഠനത്തിലും മുന്നിലാണ്. നൃത്തവും അഭിനയവുമാണ് അവണിയുടെ മറ്റ് ഇഷ്ടങ്ങള്‍.

Exit mobile version