ഗോശ്രീ പാലത്തില്‍ വിള്ളല്‍: ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം

കൊച്ചി: എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാം പാലത്തിന്റെ അപ്രോച്ച് റോഡിലൂടെ ഇന്നു രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. ദേശീയപാത അധികൃതരുടെ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം.

നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെ വിള്ളല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.

Exit mobile version