‘നൗഷാദിനെപ്പോലുള്ളവര്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല’; നൗഷാദിനെ ചേര്‍ത്തു നിര്‍ത്തി പ്രശംസിച്ച് മുഖ്യമന്ത്രി

ഗസ്റ്റ്ഹൗസിലെത്തിയ നൗഷാദിനെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍; കനത്ത മഴയില്‍ സംസ്ഥാനം ദുരിതക്കയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍ സംഭാവന ചെയ്ത് മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദിനെ കണ്ടതിലുള്ള സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നൗഷാദിനെ കണ്ട കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രളയബാധിതര്‍ക്കായി തുണിത്തരങ്ങള്‍ സംഭാവന ചെയ്ത വഴിയോരക്കച്ചവടക്കാരന്‍ നൗഷാദിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഗസ്റ്റ്ഹൗസിലെത്തിയ നൗഷാദിനെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്
‘എറണാകുളം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രളയബാധിതര്‍ക്കായി തുണിത്തരങ്ങള്‍ സംഭാവന ചെയ്ത വഴിയോരക്കച്ചവടക്കാരന്‍ നൗഷാദിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഗസ്റ്റ്ഹൗസിലെത്തിയ നൗഷാദിനെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചു.

കൂടിക്കാഴ്ച കഴിഞ്ഞ് പിരിയുമ്പോള്‍ നൗഷാദിനെ പുറത്തുതട്ടി യാത്രയാക്കി. ദുരിതബാധിതര്‍ക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്ന് വിചാരിക്കുന്ന നൗഷാദിനെപ്പോലുള്ളവര്‍ നല്‍കുന്ന ഊര്‍ജം ചെറുതല്ല.’

Exit mobile version