ബെയ്റൂട്ടില്‍ ഇസ്രേലിന്റെ ഡ്രോണ്‍ ആക്രമണം; രണ്ടു ഡ്രോണുകളാണ് ലബനന്‍ മേഖലയില്‍ പതിച്ചത്

ബെയ്റൂട്ട്: ബെയ്റൂട്ടില്‍ ഇസ്രേലിന്റെ ഡ്രോണ്‍ ആക്രമണം. രണ്ടു ഡ്രോണുകളാണ് ലബനന്‍ മേഖലയില്‍ പതിച്ചത്. ഡ്രോണ്‍ പൊട്ടിത്തെറിച്ചതോടെ ഹിസ്ബുല്ലയുടെ മീഡിയ സെന്റര്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആദ്യത്തെ ഡ്രോണ്‍ ബെയ്റൂട്ടിനു സമീപമാണ് പതിച്ചത്. രണ്ടാമത്തെ ഡ്രോണ്‍ ഹിസ്ബുള്ള സംഘടനയുടെ മീഡിയ സെന്ററിലുമാണ് പതിച്ചത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം. അതേസമയം ഇനിയും ആവര്‍ത്തിക്കികുയാണെങ്കില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് ഹസന്‍ നസറുല്ല അറിയിച്ചു.

Exit mobile version