ഇടുക്കി കുട്ടിക്കാനത്ത് ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മരണം

തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് തേങ്ങയുമായി പോയ ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്

കുട്ടിക്കാനം: കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ചരക്ക് ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് തേങ്ങയുമായി പോയ ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ച മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞതായും ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായും പോലീസ് പറഞ്ഞു.

Exit mobile version