ഒരു വാശിക്ക് ഇലഞ്ഞി മരത്തില്‍ കയറി; താഴേയ്ക്ക് ഇറങ്ങാന്‍ പറ്റാതെ പൂച്ചക്കുഞ്ഞ് കുടുങ്ങിയത് അഞ്ച് ദിവസം

കൊല്ലം വടക്കേവിളക്ക് സമീപമാണ് വിചിത്രമായ സംഭവം നടന്നത്.

കൊല്ലം: ഒരു വാശിക്ക് മരത്തില്‍ കയറി കുത്തി ഇരുന്ന പൂച്ചയെ ഒടുവില്‍ താഴെ ഇറക്കിയത് അഗ്നിരക്ഷാ സേനയുടെ ഇടപെടലില്‍. ദിവസങ്ങളോളമാണ് പൂച്ച മരത്തില്‍ കുടുങ്ങിയത്. വടക്കേവിള മണക്കാട് നഗറിലെ ഒരുവീട്ടിലെ കൂറ്റന്‍ ഇലഞ്ഞിമരത്തിലാണ് അയല്‍വാസിയുടെ വളര്‍ത്തുപൂച്ച കുടുങ്ങിയത്.

കൊല്ലം വടക്കേവിളക്ക് സമീപമാണ് വിചിത്രമായ സംഭവം നടന്നത്. അന്വേഷണത്തിനൊടുവില്‍ അയല്‍വാസിയുടെ മരത്തിന് മുകളില്‍ നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ടു. മീനും ആഹാരവും കാണിച്ച് പൂച്ചയെ താഴേക്ക് എത്തിക്കാന്‍ വീട്ടുകാര്‍ പഠിച്ച പണി നോക്കിയിട്ടും പൂച്ചയ്ക്ക് താഴെ ഇറങ്ങാന്‍ സാധിക്കുന്നുണ്ടായില്ല.

അഞ്ച് രാവും പകലും മരത്തിന് മുകളിലിരുന്ന പൂച്ചയെ എങ്ങനെ താഴേക്ക് എത്തിക്കുമെന്ന ആശങ്കയിലായി വീട്ടുകാര്‍. പിന്നീട് അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഏണി 40 അടിയോളം ഉയര്‍ത്തിയ ശേഷം ഇതിലൂടെ ഫയര്‍മാന്‍ വിനീത് വിജയന്‍ മരത്തിന് മുകളില്‍ എത്തി പൂച്ചയെ സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.

Exit mobile version