അവധിക്കാലം കഴിഞ്ഞതോടെ പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചു

നേരത്തെ 5000 രൂപമുതല്‍ 12000 രൂപ വരെയായിരുന്ന നിരത്ത് ഇപ്പോള്‍ 25000 മുതല്‍ 92000 വരെയായി ഉയര്‍ന്നു.

തിരുവനന്തപുരം: പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍. ഗള്‍ഫ് മേഖലകളിലെ അവധിക്കാലം അവസാനിച്ചതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ദുബായ്, ഷാര്‍ജ, റിയാദ്, ദോഹ, ദമ്മാം, അബൂദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള നിരക്കിലാണ് വന്‍ വര്‍ധനവുണ്ടായത്. നേരത്തെ 5000 രൂപമുതല്‍ 12000 രൂപ വരെയായിരുന്ന നിരത്ത് ഇപ്പോള്‍ 25000 മുതല്‍ 92000 വരെയായി ഉയര്‍ന്നു.

ഇതോടെ പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ പ്രവാസികളെ പരമാവധി ചൂഷണം ചെയ്യുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി.

തിരക്കേറിയ സീസണില്‍ കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ല.

Exit mobile version