കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കുട്ടികള്‍ക്ക് ഓണക്കോടി നല്‍കും; മുഖ്യമന്ത്രി

കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച സമ്പാദ്യമാണ് ഗാന്ധിഭവനിലെ 25 കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്

പത്തനാപുരം: കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കുട്ടികള്‍ക്ക് ഓണക്കോടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവകാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധിഭവന്റെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ കാര്യത്തെ കുറിച്ച് പറഞ്ഞത്.

കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ കുടുക്കയില്‍ സ്വരുക്കൂട്ടിവെച്ച സമ്പാദ്യമാണ് ഗാന്ധിഭവനിലെ 25 കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സമൂഹത്തില്‍ നന്മ നഷ്ടപ്പെട്ടില്ല എന്നതിന്റെ വലിയൊരു തെളിവാണ് ഗാന്ധിഭവന്റെ ഈ കുരുന്നുകളെ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തനം ആരംഭിക്കുന്ന ഗാന്ധിഭവന്‍ റീജണല്‍ ഓഫീസിന്റെ താക്കോല്‍ദാനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Exit mobile version