ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച പുത്തുമല മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു

മൂന്ന് ദിവസം കൊണ്ടാണ് പുതുമല മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച പുനഃസ്ഥാപിച്ചു. പുത്തുമലയില്‍ ആറു കിലോമീറ്ററോളം 11 kv ലൈന്‍ പുതുക്കി പണിയുകയും ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ ലൈന്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം കൊണ്ടാണ് പുതുമല മേഖലയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരല്‍മല, വില്ലജ്, എക്‌സ്‌ചേഞ്ച്, ഏലവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചു. പ്രകൃതി സംഹാര താണ്ഡവമാടിയ പുത്തു മലയില്‍ ആറു കിലോമീറ്ററോളം 11 സഢ ലൈന്‍ പുതുക്കി പണിത് ഒരു കിലോമീറ്റര്‍ പുതിയ ലൈനും കേവലം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത് കോണ്‍ടാക്ടര്‍മാരുടേയും, കെ എസ് ഇ ബി എല്‍ ജീവനക്കാരുടേയും ആശ്രാന്ത പരിശ്രമം മൂലമാണ്. പ്രളയത്തില്‍ മുങ്ങിയ വീടുകളിലെ വയറിംഗ് പരിശോധന കെ എസ് ഇ ബി എല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു.

Exit mobile version