ക്യാംപില്‍ നിന്ന് പിരിവ് നടത്തിയെന്ന ആരോപണം ; ഓമനകുട്ടനെതിരായ നടപടി പാര്‍ട്ടി പിന്‍വലിച്ചു

ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ പണം പിരിച്ച സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റി പിന്‍വലിച്ചത്.

ക്യാംപിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്നും, ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവിലേക്ക് എത്തിയതെന്നും ഓമനക്കുട്ടന്റെ വിശദീകരണം. എന്നാല്‍ ക്യാംപുകളിലെ പ്രശ്‌നങ്ങള്‍ യഥാസമയം ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കാണണമെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്നും സിപിഎം ജില്ലാ കമ്മറ്റി വ്യക്തമാക്കി.

അതേസമയം ദുരിതാശ്വാസ ക്യാംപില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാ ക്യാംപുകളുടെയും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കി നിര്‍ദേശിച്ചിരുന്നു.

Exit mobile version