സനല്‍കുമാറിന്റെ കുടുംബം നിരാഹാരം അവസാനിപ്പിച്ചു

ദൈവത്തിന്റെ തീരുമാനം നടപ്പാക്കിയെന്നാണ് ഹരികുമാറിന്റെ മരണത്തോട് സനല്‍കുമാറിന്റെ കുടുംബം പ്രതികരിച്ചത്

നെയ്യാറ്റിന്‍കര: സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ച സാഹചര്യത്തില്‍ സനലിന്റെ ഭാര്യയും കുടുംബാംഗങ്ങളും നിരാഹാര സമരം അവസാനിപ്പിച്ചു. കേസിലെ പ്രതിയായ ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തത്തില്‍ പ്രതിഷേധിച്ചായിരുന്നു നിരാഹാര സമരം ആരംഭിച്ചത്.

ദൈവത്തിന്റെ തീരുമാനം നടപ്പാക്കിയെന്നാണ് ഹരികുമാറിന്റെ മരണത്തോട് സനല്‍കുമാറിന്റെ കുടുംബം പ്രതികരിച്ചത്. വിഎം സുധീരനും ഉപവാസത്തില്‍ പങ്കെടുത്തിരുന്നു. വൈകീട്ട് നാല് മണിവരെയായിരുന്നു ഉപവാസം.

 

Exit mobile version